നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

 
rain

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത ആവശ്യമാണ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ നേരിയ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.


ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. മിന്നൽ സമയത്ത് ജനലും വാതിലും അടച്ചിടാനും വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വേർപെടുത്താനും ശ്രദ്ധിക്കേണ്ടതാണ്. 

തുറസായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

Tags

Share this story

From Around the Web