ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ അഭിഷേകാഗ്നി ധ്യാനം അനുഗ്രഹപ്രദമായി

 
abhisheka agni

ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ നടന്നുവരുന്ന വിവിധ ധ്യാനങ്ങളുടെ ഭാഗമായി ഈമാസം മൂന്നാം തീയതി ശനിയാഴ്ച ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട അഭിഷേകാഗ്നി ധ്യാനത്തില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചത്.

ഈ ധ്യാനത്തില്‍ പങ്കെടുക്കാനും വട്ടായിലച്ചനെ നേരില്‍ കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങാനും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് കുടുംബങ്ങളാണ് ഓസ്റ്റിനിലേക്ക് ഒഴുകിയെത്തിയത്.

ഒരു ദിവസം നീണ്ടുനിന്ന അഭിഷേകാഗ്ന്ി കണ്‍വന്‍ഷനില്‍ കൗണ്‍സിലിംഗും, കുമ്പസാരവും, വിശുദ്ധ കുര്‍ബാനയും, പ്രത്യേക ആരാധനയും, അനുഭവസാക്ഷ്യങ്ങളും ഉണ്ടായിരുന്നു.

ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ എല്ലാമാസവും നടക്കുന്ന മൂന്നു ദിവസത്തെ ധ്യാനയോഗങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ നിരവധി കുടുംബങ്ങളാണ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. 

Tags

Share this story

From Around the Web