വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പുഴുക്കള്‍. ഉച്ചഭക്ഷണത്തോടൊപ്പമുള്ള പരിപ്പ് കറിയിലാണ് മംഗളുരു സ്വദേശിയായ സൗമിനിക്കും കുടുംബത്തിനും പുഴുക്കളെ കിട്ടിയത്

​​​​​​​

 
vandebharath



തിരുവന്തപുരം;വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പുഴുക്കളേയും മറ്റും കാണുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഇപ്പോഴുമിതാ വന്ദേഭാരത് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട വാര്‍ത്തയാണ് പുറത്തുവരുന്നത്.

മംഗളുരു  തിരുവനന്തപുരം യാത്രക്കിടയില്‍ ലഭിച്ച പരിപ്പുകറിയില്‍ നിന്നും പുഴുക്കളെ കിട്ടി എന്നാണ് പുതിയ പരാതി. 

ഉച്ചഭക്ഷണത്തോടൊപ്പമുള്ള പരിപ്പ് കറിയിലാണ് മംഗളുരു സ്വദേശിയായ സൗമിനിക്കും കുടുംബത്തനും പുഴുക്കളെ കിട്ടിയത്. വിഷയത്തില്‍ സൗമിനി പരാതി നല്‍കിയിട്ടുണ്ട്.

ഇതിന് മുന്‍പും വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ സമാനമായ പ്രശ്നങ്ങളുണ്ടായതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സൗമിനി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. അതിന് ശേഷം ശ്രദ്ധിച്ചപ്പോഴാണ് ആഹാരത്തില്‍ പുഴുവിനെ കണ്ടെത്തിയത്.

മറ്റു യാത്രക്കാര്‍ക്കും ഇതേ അനുഭവം ആയിരുന്നു എന്ന് സൗമിനി പറഞ്ഞു. ഉച്ചഭക്ഷണത്തോടൊപ്പമുള്ള പരിപ്പ് കറിയില്‍ നിന്നാണ് പുഴുക്കളെ കിട്ടിയത്. 

കൂടെയുള്ള യാത്രക്കാരോട് പറഞ്ഞപ്പോള്‍ അവര്‍ക്കും ഇതേ അനുഭവമാണെന്ന് മനസിലായി എന്നും സൗമിനി പറയുന്നു.

പുഴുവിനെ കണ്ട ഉടന്‍ തന്നെ ട്രയിനിലെ കാറ്ററിംഗുകാരോട് ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയ കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം കാണിച്ച് ഐആര്‍സിടിസിക്ക് പരാതി നല്‍കിയെന്നും ഭക്ഷണത്തിന്റെ പണം തിരികെ കിട്ടിയെന്നും സൗമിനി പറഞ്ഞു. 

അതേസമയം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയപ്പോള്‍ പ്രതികരിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്നും ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ലെന്നും സൗമിനി പറഞ്ഞു.
 

Tags

Share this story

From Around the Web