ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോക പാർക്കിൻസൺസ് ദിനാചരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു

 
Mediacla

തിരുവല്ല: ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ , ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'ബ്രിഡ്ജ് ദ കെയര്‍ ഗ്യാപ്പ്' (Bridge the Care Gap) എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നാഷണല്‍ റിസര്‍ച്ച് ഫോര്‍ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസ്സീസസ്സു (എന്‍ ആര്‍ സി - എന്‍ സി ഡി ) മായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ലോകപ്രശസ്ത കാര്‍ഡിയോ തൊറാസ്സിക്ക് സര്‍ജനുമായ ഡോ. ജോണ്‍ വല്യത്ത് അധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത ഇംഗ്ലീഷ് കവി ഡോ. ജേക്കബ് ഐസക്, ബിലീവേഴ്‌സ് ആശുപത്രി മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അബു എബ്രഹാം കോശി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 

ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ജോണ്‍ കെ. ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍  സണ്ണി കുരുവിള, മെഡിക്കല്‍ സൂപ്രണ്ട് ഡോ ജോംസി ജോര്‍ജ്, ക്ലിനിക്കല്‍ ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവി ഡോ. ജ്യോതി എസ്. കൃഷ്ണന്‍, പി എം ആര്‍ അസോ. ഡയറക്ടര്‍ ഡോ. ആന്‍ മേരി ജോണ്‍, എന്‍ ആര്‍ സി - എന്‍ സി ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്മുള, റവ. ഫാദര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു. ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. അര്‍ച്ചന എം., പി.എം.ആര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പ്രിയങ്ക ബി. എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്റേണുകളും ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റ് പരിപാടിയുടെ ഭാഗമായി നടന്നു. തുടര്‍ന്ന് നടന്ന സംശയനിവാരണ സെഷനിലും രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി നടത്തിയ പ്രത്യേക കണ്‍സള്‍ട്ടേഷനിലും നിരവധി പേര്‍ പങ്കെടുത്തു.

 പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് കൃത്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ലോകമെമ്പാടും എല്ലാ വര്‍ഷവും ഏപ്രില്‍ 11 പാര്‍ക്കിന്‍സണ്‍സ് ദിനം ആചരിച്ചു വരുന്നു.

Tags

Share this story

From Around the Web