ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
വെള്ളികുളം:ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധദിനം ആചരിച്ചു."
പുകയില വ്യവസായ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക. നിക്കോട്ടിൻ, പുകയില ആസക്തി എന്നിവയെ പ്രതിരോധിക്കുക" എന്നതാണ് 2026-ലെ പുകയില വിരുദ്ധദിന സന്ദേശം.പുകയില ഉൽപ്പന്നങ്ങളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവൽക്കരിക്കുകയും പുകയില ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പുകയില വിരുദ്ധദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു.
യുവതലമുറയെ സംരക്ഷിക്കുക, ആരോഗ്യമാണ് പ്രധാനം, നിയന്ത്രണം കർശനമാക്കുക, പുകയില വിരുദ്ധ ജീവിതസന്ദേശം പകർന്നു നൽകുക തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന് അനിവാര്യമാണെന്ന് വികാരിയച്ചൻ കുട്ടികളെ ഓർമ്മപ്പെടുത്തി.ജോസഫ് കടപ്ലാക്കൽ, സിസ്റ്റർ ഷാൽബി മുകളേൽ,അനില ലോസൻ വില്ലന്താനത്ത്, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ ലീഡർ ബോബിൻ ജിബി തോട്ടപ്പള്ളിൽ പുകയില വിരുദ്ധ ദിന പ്രതിജ്ഞക്ക് നേതൃത്വം നൽകി. "പുകയില വേണ്ട,ജീവിതം വേണം" എന്ന പ്രതിജ്ഞ ഏറ്റെടുത്തുകൊണ്ട് ഒരു പുകില വിരുദ്ധ സമൂഹം കെട്ടിപ്പടുക്കാൻ പങ്കാളിയാവും എന്ന് വിദ്യാർഥികൾ ഉറച്ച തീരുമാനമെടുത്തു.
റിയാ തെരേസ് മാന്നാത്ത്, സിസ്റ്റർ ഷാനിറോസ് താന്നിപ്പൊതിയിൽ, മരീന കടപ്ളാക്കൽ, സാന്ദ്ര കൊച്ചുപറമ്പിൽ, അൽഫോൻസാ ചിറ്റേത്ത്, അനു കടപ്ലാക്കൽ, അലോണ ജോ തോട്ടപ്പള്ളിൽ, ആൽബിൻ റോയി അത്തിയാലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Caption 1: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുകയില വിരുദ്ധ ദിന സമ്മേളനത്തിൽ വിദ്യാർത്ഥികൾ പുകയില വിരുദ്ധ പ്രതിജ്ഞ ഏറ്റെടുക്കുന്നു.