ലോക ബൗദ്ധിക സ്വത്തവകാശസംഘടനയുടെ പ്രവര്‍ത്തനം തൃപ്തികരമെന്ന് വത്തിക്കാന്‍

 
Vatican

ലോക ബൗദ്ധിക സ്വത്തവകാശസംഘടനയുടെ സന്തുലിതവും ഫലപ്രദവുമായ ബൗദ്ധിക സ്വത്തവകാശ സംവിധാനങ്ങള്‍ നവീകരണത്തെയും സര്‍ഗ്ഗാത്മകതയെയും ഉത്തേജിപ്പിക്കുകയും, രാജ്യങ്ങള്‍തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും അറിവും സാങ്കേതിക വൈദഗ്ദ്ധ്യവും കൈമാറ്റം ചെയ്യാന്‍ സഹായിക്കുകയും, സുസ്ഥിര വികസന മാതൃകകള്‍ കൈവരിക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ടെന്ന്       പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് എത്തോരെ ബലെസ്‌ത്രേരൊ.

സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിലെ അംഗങ്ങളുടെ അറുപത്തിയാറാമത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു,

വ്യാപാരമുദ്രകള്‍, വ്യാവസായികമായ രൂപകല്‍പ്പനകള്‍, ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണാവകാശം എന്നിവയെ സംബന്ധിച്ച്  ഈ സംഘടന ഉണ്ടാക്കിയിട്ടുള്ള രേഖപ്പെടുത്തല്‍ സംവിധാനം ലോകമെമ്പാടുമുള്ള നിര്‍മ്മാതാക്കള്‍ക്ക് ശ്രദ്ധേയമായ വിശ്വാസ്യത  പ്രകടമാക്കിയിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് എത്തോരെ പറഞ്ഞു.

നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയുടെ വികസനം  ദ്രുതഗതിയിലുള്ളതും ആഴമേറിയതും വ്യാപകവുമായ സാങ്കേതിക മാറ്റത്താല്‍ നയിക്കപ്പെടുന്ന നവീകരണം അതിശീഘ്രമാണെന്നതിന് തെളിവായി ചൂണ്ടിക്കാട്ടിയ അദ്ദേഹം നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളെക്കുറിച്ചു സൂചിപ്പിക്കുകയും ഈ സാങ്കേതികവിദ്യ മാനവ നന്മയ്ക്കായുള്ള ഒരു ഉപകരണമായി വര്‍ത്തിക്കണം എന്ന് പ്രസ്താവിച്ചു

Tags

Share this story

From Around the Web