ലോക ഹീമോഫീലിയ ദിനം : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
തിരുവല്ല: ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയും പത്തനംതിട്ട ഹീമോഫീലിയ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പും സംയുക്തമായി പ്രത്യേക ബോധവല്‍ക്കരണ പരിപാടിയും ആദരിക്കലും സംഘടിപ്പിച്ചു. ഹീമോഫീലിയ ബാധിതര്‍ക്ക് നല്‍കേണ്ട സമഗ്രമായ പരിചരണത്തെക്കുറിച്ചും ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും ചടങ്ങില്‍ ചര്‍ച്ച ചെയ്തു.
ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം (RACTHAM) നേതൃത്വം നല്‍കിയ പരിപാടി മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ.ഡോ ജോംസി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി സി. ഫിലിപ്പ് ചികിത്സാ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് സംസാരിച്ചു. ഹീമോഫീലിയ ചികിത്സാ രംഗത്ത് കേരളത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ജിമ്മി മാനുവലിനെ ചടങ്ങില്‍ ആദരിച്ചു. ഹെമറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ആകാശ് ചോഴക്കാട്, ഡോ. എലിസബത്ത് ജയിംസ്, ഡോ ബോബി എബ്രഹാം, റവ ഫാ തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗം അസോ പ്രൊഫസര്‍ ഡോ ആന്‍ മേരി ജോണ്‍ ആധുനിക സങ്കേതങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ സാറാ, വിനായക്, അലന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഹീമോഫീലിയ ചികിത്സാ രംഗം കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഫെഡറേഷന്റെയും സര്‍ക്കാരിന്റെയും ഇടപെടലിലൂടെ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ശ്രീ ജിമ്മി മാനുവല്‍ സംസാരിച്ചു. നിലവില്‍ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പ്രതിരോധ ചികിത്സ (Prophylaxis) ലഭ്യമാണെന്നും, മരുന്നുകളോട് പ്രതികരിക്കാത്ത ഇന്‍ഹിബിറ്റര്‍ (Inhibitors) ഉള്ള രോഗികള്‍ക്ക് പോലും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെമറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, ഫിസിക്കല്‍ മെഡിസിന്‍, ലബോറട്ടറി രോഗനിര്‍ണ്ണയം തുടങ്ങിയ സേവനങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച ഹീമോഫീലിയ ചികിത്സാ കേന്ദ്രമായി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് മാറിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പത്തനംതിട്ട സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് പ്രസിഡന്റ് പ്രൊഫ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബ്രൂസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ദീപിക ഹരിദാസ്, ഡോ. വിനു മാത്യു ചെറിയാന്‍ (ഓര്‍ത്തോപീഡിക്‌സ്), തുടങ്ങിയവര്‍ സംബന്ധിച്ചു. രോഗികളും കുടുംബാംഗങ്ങളും എം.ബി.ബി.എസ്, നഴ്‌സിംഗ്, അലൈഡ് വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
തിരുവല്ല: ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയും പത്തനംതിട്ട ഹീമോഫീലിയ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പും സംയുക്തമായി പ്രത്യേക ബോധവല്‍ക്കരണ പരിപാടിയും ആദരിക്കലും സംഘടിപ്പിച്ചു. ഹീമോഫീലിയ ബാധിതര്‍ക്ക് നല്‍കേണ്ട സമഗ്രമായ പരിചരണത്തെക്കുറിച്ചും ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും ചടങ്ങില്‍ ചര്‍ച്ച ചെയ്തു.
ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം (RACTHAM) നേതൃത്വം നല്‍കിയ പരിപാടി മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ.ഡോ ജോംസി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി സി. ഫിലിപ്പ് ചികിത്സാ രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് സംസാരിച്ചു. ഹീമോഫീലിയ ചികിത്സാ രംഗത്ത് കേരളത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഹീമോഫീലിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ജിമ്മി മാനുവലിനെ ചടങ്ങില്‍ ആദരിച്ചു. ഹെമറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ആകാശ് ചോഴക്കാട്, ഡോ. എലിസബത്ത് ജയിംസ്, ഡോ ബോബി എബ്രഹാം, റവ ഫാ തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വിഭാഗം അസോ പ്രൊഫസര്‍ ഡോ ആന്‍ മേരി ജോണ്‍ ആധുനിക സങ്കേതങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ സാറാ, വിനായക്, അലന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഹീമോഫീലിയ ചികിത്സാ രംഗം കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഫെഡറേഷന്റെയും സര്‍ക്കാരിന്റെയും ഇടപെടലിലൂടെ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ജിമ്മി മാനുവല്‍ സംസാരിച്ചു. നിലവില്‍ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പ്രതിരോധ ചികിത്സ (Prophylaxis) ലഭ്യമാണെന്നും, മരുന്നുകളോട് പ്രതികരിക്കാത്ത ഇന്‍ഹിബിറ്റര്‍ (Inhibitors) ഉള്ള രോഗികള്‍ക്ക് പോലും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെമറ്റോളജി, ഓര്‍ത്തോപീഡിക്‌സ്, ഫിസിക്കല്‍ മെഡിസിന്‍, ലബോറട്ടറി രോഗനിര്‍ണ്ണയം തുടങ്ങിയ സേവനങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച ഹീമോഫീലിയ ചികിത്സാ കേന്ദ്രമായി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് മാറിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.