ലെയോ പാപ്പയ്ക്ക് 71-ാം ജന്മദിനം: പ്രാര്‍ഥനകളോടെ ആഗോള കത്തോലിക്കാ സഭ

 
LEO PAPA

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. തങ്ങളുടെ പാപ്പയ്ക്ക് പ്രാര്‍ഥനകളും ആശംസകളുമായി എത്തുകയാണ് ആഗോള കത്തോലിക്കര്‍.

1955 സെപ്റ്റംബര്‍ 14 നു ജനിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ 'റോബ്' എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നത്. സുഹൃത്തുക്കളുടെ ഇടയില്‍ 'ബോബ്' എന്ന് അദ്ദേഹം അറിയപ്പെട്ടു. ഇല്ലിനോയിസിലെ ഡോള്‍ട്ടണിലാണ് പ്രെവോസ്റ്റ് വളര്‍ന്നത്. ലൂയിസ് പ്രെവോസ്റ്റ്-മില്‍ഡ്രഡ് മാര്‍ട്ടിനെസ് പ്രെവോസ്റ്റ് ദമ്പതികളുടെ മകനായാണ് ലെയോ പാപ്പ ജനിച്ചത്. പാപ്പയ്ക്ക് രണ്ടു സഹോദരങ്ങള്‍ കൂടെയുണ്ട്.

Tags

Share this story

From Around the Web