മതിയായ രേഖകളില്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി; എറണാകുളത്ത് ബംഗ്ലാദേശ് സ്വദേശി പിടിയിൽ

 
2334

കൊച്ചി: എറണാകുളത്ത് മതിയായ രേഖകളില്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി നോക്കിയിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്‌ലാമാണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.

എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒരു മാസമായി ഇയാൾ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

 രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് റാത്തോൺ ഇസ്‌ലാം പിടിയിലായത്.

Tags

Share this story

From Around the Web