മാതൃമഹാസംഗത്തില്‍ വനിതാ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി രൂപതാതല മാതൃ മഹാസംഗമം വെളിച്ചിയാനി ഫൊറോനയുടെ ആതിഥേയത്വത്തില്‍ പൊടിമറ്റം സെന്റ് മേരീസ് ഇടവകയില്‍ നടത്തി.
രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, വിശുദ്ധ കുര്‍ബാനയോടെ സംഗമം ആരംഭിച്ചു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
വികാരി ജനറാള്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലം കുന്നേല്‍, രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, ഫൊറോന ഡയറക്ടര്‍ ഫാ. മനു പുത്തന്‍വീട്ടില്‍, വികാരി ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റോസ്മി എസ്എബിഎസ്, ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ ടോം എഫ്‌സിസി, മാതൃവേദി രൂപതാ പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേല്‍, ജൂബി ആന്റണി വേഴമ്പശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
രൂപതയിലെ 148 ഇടവകകളില്‍ നിന്നായി ആയിരത്തോളം അമ്മമാര്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രൂപതയില്‍ നിന്നും വിജയികളായ 73 വനിതാ ജനപ്രതിനിധികള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
പരമ്പരാഗത കലാരൂപങ്ങളായ മാര്‍ഗംകളി, റമ്പാന്‍ പാട്ട്, കോല്‍ക്കളി, ക്രിസ്ത്യന്‍ തിരുവാതിര എന്നിവ അവതരിപ്പിച്ചു.