ട്രെയിനില്‍ ലൈംഗികാതിക്രമം ചെറുത്ത യുവതിയെ തള്ളിയിട്ടു; ഇരുപതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു, പ്രതി പിടിയില്‍

 
Train


മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ ഓടുന്ന ലോക്കല്‍ ട്രെയിനില്‍ ലൈംഗികാതിക്രമം ചെറുത്ത ഇരുപതുകാരിയായ യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ 53-കാരന്‍ അറസ്റ്റില്‍. 

നൈഗാവ് ഈസ്റ്റിലെ വാക്കിപാഡ സ്വദേശി ജിതേന്ദ്ര ഹിര്‍മുഖെ (53) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ ഇടതുകൈ മുട്ടിന് താഴെവെച്ച് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു.

നവംബര്‍ നാലിന് വൈകുന്നേരമാണ് ഈ സംഭവം നടക്കുന്നത്. നൈഗാവ് സ്വദേശിയായ യുവതി വിരാറിലേക്ക് പോകാനായി ബോറിവിലി സ്റ്റേഷനില്‍ നിന്നാണ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ കയറിയത്.

 അബദ്ധത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്പാര്‍ട്ട്‌മെന്റിലാണ് യുവതി പ്രവേശിച്ചത്. ഈ സമയത്ത് പ്രതിയായ ജിതേന്ദ്ര ഹിര്‍മുഖെയും ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

അഹീെ ഞലമറ: ജയില്‍ കണ്ടില്ല, വിമാനയാത്ര എങ്ങനെ? ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ വിദേശയാത്രയ്ക്കുള്ള ഹര്‍ജി പിന്‍വലിച്ച് ടോമിന്‍ തച്ചങ്കരി

സാഹചര്യം മുതലെടുത്ത് പ്രതി യുവതിയെ മോശമായി സ്പര്‍ശിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തു. എന്നാല്‍ യുവതി ഇത് ശക്തമായി ചോദ്യം ചെയ്യുകയും ചെറുക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായി. 

ട്രെയിന്‍ നൈഗാവ് സ്റ്റേഷനിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. ഇതിനിടയിലാണ് പ്രതിയായ ജിതേന്ദ്ര ഹിര്‍മുഖെ യുവതിയെ ട്രെയിനില്‍ നിന്ന് താഴേക്ക് തള്ളിയിട്ടത്.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള ഗ്യാപ്പിലേക്കാണ് യുവതി വീണത്. വീഴ്ചയ്ക്ക് പിന്നാലെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വീണ്ടും മുന്നോട്ട് എടുത്തതോടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

 ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ യുവതിയെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൂപ്പര്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പരിക്കുകള്‍ അതീവ ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് യുവതിയുടെ ഇടതുകൈ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടി വന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നൈഗാവ് സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് തിരിച്ചറിഞ്ഞത്. പ്രതി മുഖം തുണികൊണ്ട് മറച്ചിരുന്നതിനാല്‍ അന്വേഷണം പ്രാഥമികമായി ബുദ്ധിമുട്ടിലാക്കിയിരുന്നുവെങ്കിലും, തുടര്‍നടപടികളിലൂടെ ബുധനാഴ്ച നൈഗാവിലെ ഇയാളുടെ വീട്ടില്‍ വെച്ച് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. റെയില്‍വേ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.

Tags

Share this story

From Around the Web