സര്‍ജറിക്കിടയില്‍ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യത.യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം. വയര്‍ പുറത്തെടുക്കുന്നത് റിസ്‌ക് എന്ന് വിദഗ്ധര്‍

തിരുവനന്തപുരം:ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നതില്‍ റിസ്‌ക് എന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം.
വയര്‍ പുറത്തെടുക്കുന്നത് 'റിസ്‌ക് ' എന്ന് വിദഗ്ധര്‍ അറിയിച്ചു. വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്നും വിദഗ്ധ അഭിപ്രായം.
സര്‍ജറിക്കിടയില്‍ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ഇക്കാര്യം സുമയ്യയെ ബോധ്യപ്പെടുത്തും.
പുറത്തെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടാല്‍ റിസ്‌ക് ബോധ്യപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം.
സുമയ്യയുടെ തുടര്‍ ചികിത്സകള്‍ ഉറപ്പാക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ച് 2ന് എക്‌സ്റേ എടുത്തപ്പോഴാണ് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ ഉപകരണം തിരികെ എടുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു.
ഇതോടെ, രണ്ടര വര്‍ഷത്തിലേറെയായി ശരീരത്തിനകത്ത് കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്ന കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നായിരുന്നു സുമയ്യയുടെ പ്രതീക്ഷ.
സെപ്റ്റംബര്‍ 3ന് സുമയ്യയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൈഡ്വയര്‍ പുറത്തെടുക്കാനുള്ള സാധ്യതകള്‍ തേടാമെന്നാണ് അന്ന് ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്.
അന്തിമ തീരുമാനത്തിന് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരുടെ സേവനം കൂടി തേടാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു.
പക്ഷേ, പിന്നീട് തുടര്‍നടപടികളൊന്നും തന്നെ ആരോഗ്യ ഡയറക്ടറേറ്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെ സുമയ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. 2023 മാര്‍ച്ചില്‍ തൈറോഡുമായി ബന്ധപ്പെട്ട ശസ്ത്ര