വിമാനം റദ്ദാക്കിയതില്‍ പരാക്രമം: വിമാനത്താവളത്തിലെ കൗണ്ടര്‍ അടിച്ചുതകര്‍ത്ത് യുവതി. 49,000 രൂപയുടെ നഷ്ടം. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം

 
airport 1


ഒഡീഷ: വിമാനം റദ്ദാക്കിയതിന്റെ ദേഷ്യത്തില്‍ യാത്രാക്കാരി വിമാനത്താവളത്തിലെ 49,000 രൂപയുടെ ഇലക്ട്രോണിക് വസ്തുവകകള്‍ അടിച്ചു തകര്‍ത്തു. 

ഒഡീഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ മാമോനി ഖാരത് എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

ദേഷ്യത്തോടെ ബഹളം വെക്കുകയും കൗണ്ടറിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വലിച്ചെറിയുന്നതുമായ വീഡിയോ ഇപ്പോള്‍

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള 6ഇ 7352 ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യുവതി. 

എന്നാല്‍, വിമാനത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. 

എന്നാല്‍ റദ്ദാക്കിയ വിവരം അറിയിക്കാത്തതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്നതാണ് യുവതിയെ പ്രകോപിപ്പിക്കാന്‍ കാരണമായത്.

തുടര്‍ന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ട യുവതി അവിടെയുള്ള മോണിറ്റര്‍, കീബോര്‍ഡ്, പാസ്പോര്‍ട്ട് സൈ്വപ്പിംഗ് മെഷീന്‍ എന്നിവ അടിച്ചു തകര്‍ക്കുകയായിരുന്നു. ഇതില്‍ 49,000 രൂപയുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടായത്. 

സംഭവത്തില്‍ യുവതിയെ സമാധാനിപ്പിക്കാനും അനുനയിപ്പിക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങാതിരിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. 

സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറി.

Tags

Share this story

From Around the Web