ബൈക്കിലെത്തി വഴിയാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ അഭിഭാഷകന്‍ പിടിയില്‍

 
arrest


കൊച്ചി: വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകന്‍ പിടിയില്‍. അഡ്വ. ആസാദ് സുനില്‍ ആണ് പോലീസ് പിടിയിലായത്. വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
കഴിഞ്ഞ മാസം 30-നായിരുന്നു സംഭവം. പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാമംഗലം ഭാഗത്തുവെച്ചാണ് യുവതിയോട് അഭിഭാഷകന്‍ അപമര്യാദയായി പെരുമാറിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Tags

Share this story

From Around the Web