ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ യുവതിയുടെ ക്വട്ടേഷന്‍; തൃശൂരില്‍ തിരുപ്പൂര്‍ സ്വദേശിനിയെ കൂട്ടമാനഭംഗം ചെയ്തു

 
robbery



തൃശൂര്‍: തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത തിരുപ്പൂര്‍ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് ചമഞ്ഞെത്തിയ ക്വട്ടേഷന്‍ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് ആരോപണം.
യുവതിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍സുഹൃത്തിനെ സംഘം ആക്രമിച്ചതായും പരാതിയുണ്ട്. കയ്യും കാലും തല്ലിയൊടിച്ച ശേഷം ഇയാളെ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചെന്നാണ് വിവരം.
തിരുപ്പൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തിന്റെ ഭാര്യ നല്‍കിയ ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു.

Tags

Share this story

From Around the Web