കളമശ്ശേരിയില്‍ ലഹരി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ പിടിയില്‍
 

 
kalamasserry


 

 
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ പിടിയില്‍. സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കല്‍ സ്വദേശി ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നത്. വിവാഹിതയായ യുവതിയാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞാണ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ബിയറും മയക്കുമരുന്നും നല്‍കി പല തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റിനും സാധ്യതയുണ്ട്.

Tags

Share this story

From Around the Web