ആള്‍ക്കൂട്ടം വിചാരണ തുടര്‍ന്ന് കായലോടെ യുവതി ആത്മഹത്യ ചെയ്ത സംഭവം : രണ്ട് പ്രതികള്‍ വിദേശയ്ക്ക് കടന്നതായി പോലീസ്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കായലോട് സദാചാര ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നതായി സൂചന. യുവതിയുടെ ആണ്‍സുഹൃത്തിനെ മര്‍ദിച്ച കേസിലെ പ്രതികളായ സുനീര്‍, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്.
പ്രതികള്‍ക്കായി ലുക്ക് ഔട്ട്‌നോട്ടീസ് പുറത്തിറക്കിയതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറില്‍ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവര്‍ത്തകരെത്തിയാണ് സദാചാര ഗുണ്ടായിസം നടത്തിയത്.
യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മര്‍ദ്ദിച്ചു. ഫോണ്‍ കൈക്കലാക്കിയ ശേഷം മോശമായി ചിത്രീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് യുവതി വീട്ടിലെത്തി ജീവനൊടുക്കിയത്.കായലോട് നടന്ന അതിക്രമത്തില്‍ റസീനയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രതികളാണ്. പിന്നാലെയാണ് ആണ്‍ സുഹൃത്തിനെതിരെ കുടുംബം പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കി റഹീസ് 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയെന്നായിരുന്നു ആരോപണം. ഇതിന്റെ മനപ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പരാതിയില്‍ പറഞ്ഞു. ഇതില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍ .