വർക്കല വിനോദസഞ്ചാര മേഖലയിൽ യുവതിക്കുനേരെ സാമൂഹിക വിരുദ്ധന്റെ ആക്രമണം.യുവാവ് പോലീസ് കസ്റ്റഡിയിൽ

വർക്കല വിനോദസഞ്ചാര മേഖലയിൽ യുവതിക്കുനേരെ സാമൂഹിക വിരുദ്ധന്റെ ആക്രമണം.
വിദേശത്തുനിന്നും നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയ യുവതിയോടാണ് പാപനാശം ക്ലിഫിന് സമീപം അസ്തമയം കാണാൻ നിൽക്കുന്നതിനിടെ സാമൂഹ്യവിരുദ്ധൻ അപമര്യാദയായി ഇടപെട്ടത്.
ശക്തമായി പ്രതികരിച്ച യുവതിയും നാട്ടുകാരും ടൂറിസം പോലീസും ചേർന്ന് പ്രതിയെ പിടികൂടി .
വർക്കല ചെറുകുന്നം സ്വദേശി വിപിൻ ആണ് യുവതിയോട് അപമര്യാദയായി ഇടപെട്ടത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ക്ലിഫിന് സമീപത്ത് സൂര്യാസ്തമയം കാണാനായി നിൽക്കുകയായിരുന്നു യുവതി.
അടുത്തെത്തിയ യുവാവ് ഇവരോട് അപമര്യാതയായി സംസാരിക്കുകയും റൂമിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്.
ഉടൻതന്നെ യുവതി ഇയാളെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. എന്നാൽ ഇയാൾ യുവതിയുടെ കൈതട്ടി ഓടി.
തുടർന്ന് നാട്ടുകാരും ടൂറിസം പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.