അവിഹിതം കണ്ടുപിടിച്ചു, ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു, കൊക്കയില്‍ തള്ളി, ഒടുവില്‍ രണ്ടുപേരും അറസറ്റില്‍

 
Crime


ഡെറാഡൂണ്‍: ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഡെറാഡൂണിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും പോലീസ് അറസറ്റ് ചെയ്തു. 

ബീഹാറിലെ സഹര്‍സ ജില്ലയില്‍ നിന്നുള്ള മദന്‍ മുഖിയ എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇയാളുടെ ഭാര്യ മീനാ ദേവി (30), കാമുകനായ ലല്ലന്‍ ശര്‍മ്മ (23) എന്നിവരെയാണ് ഡെറാഡൂണ്‍ പോലീസ് അറസറ്റ് ചെയ്തത്.

മദന്‍ മുഖിയയോടൊപ്പം ജോലി ചെയ്തിരുന്ന ലല്ലന്‍ ശര്‍മ്മയും മീനാ ദേവിയും കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മുഖിയ അടുത്തിടെ മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

 മദ്യം കഴിക്കാനെന്ന വ്യാജേന മീനാ ദേവി ഭര്‍ത്താവിനെ കോളേജിന് സമീപത്തുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖിയ ലഹരിയിലായതോടെ, മീനയും ലല്ലന്‍ ശര്‍മ്മയും ചേര്‍ന്ന് കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം മണ്ഡുവാല വനത്തിലെ കൊക്കയിലേക്ക് തള്ളുകയുമായിരുന്നു..


മണ്ഡുവാല വനമേഖലയിലെ കൊക്കയില്‍ നിന്ന് ശനിയാഴ്ചയാണ് മുഖിയയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട ഉടമ സുരേന്ദ്ര സിംഗിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും പരിശോധിച്ച് ലല്ലന്‍ ശര്‍മ്മയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് മീനാ ദേവിയെയും അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച കത്തി സമീപത്തെ പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.

Tags

Share this story

From Around the Web