ആനന്ദമില്ലാതെ, പരിവർത്തനമോ, ആന്തരികതയില്ലാതെ വിമോചനമോ സാധ്യമല്ല: പാപ്പാ

 
Leo papa

അംഗോള രാജ്യം സന്ദർശിക്കുവാൻ ക്ഷണിച്ചതിലും, തന്നെ സ്വാഗതം  ചെയ്തുകൊണ്ട് പറഞ്ഞ നല്ല വാക്കുകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ്, പാപ്പാ, ഭരണാധികാരികളും, നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ സന്ദേശം ആരംഭിച്ചത്. 

തുടക്കത്തിൽ തന്നെ, ബെൻഗുവേല പ്രവിശ്യയിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊ _ക്ക_ ത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി തന്റെ പ്രാർത്ഥനയും സാമീപ്യവും പാപ്പാ അറിയിച്ചു.  ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ പോലും അംഗോളയിലെ ജനതയുടെ സമാധാനം കെടുത്തുവാൻ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല എന്നതിൽ തന്റെ സന്തോഷവും പാപ്പാ പങ്കുവച്ചു.

ആ സന്തോഷം എന്നാൽ,  വേദന, കോപം, നിരാശകൾ, പരാജയങ്ങൾ എന്നിവയെ മനസിലാക്കുന്നതാണെന്നും,  സമ്പത്തിന്റെ വഞ്ചനയിൽ നിന്നും ഹൃദയത്തെയും, മനസിനെയും  മോചിപ്പിക്കുന്ന രീതിയിൽ പുനർജനിക്കുകയും ചെയ്യന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. യാഥാർത്ഥ്യത്തെയും ജീവിതത്തെയും ഒരു വിലപേശൽ ശൃംഖലയിലേക്ക് ചുരുക്കുന്ന താത്പര്യങ്ങളെ ഉപേക്ഷിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

ആഫ്രിക്ക, ലോകമെമ്പാടും സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഒരു സംഭരണിയായി കരുതപ്പെടുന്നുവെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, അത് വലിയ ഒരു രാഷ്ട്രീയ മൂല്യമാണെന്നും അത്, ഇന്നും സ്വപ്‍നം കാണുകയും, പ്രത്യാശിക്കുകയും, വീണ്ടും എഴുനേൽക്കുവാൻ ആഗ്രഹിക്കുകയും , ഉത്തരവാദിത്വ പൂർണ്ണമായി കാര്യങ്ങൾ  ചെയ്യുവാനുള്ള  ചെറുപ്പക്കാരുടെയും ദരിദ്രരുടെയും, മാതൃകയിൽ വെളിപ്പെടുന്നുവെന്നും എടുത്തു പറഞ്ഞു.

ഒരു ജനതയുടെ ജ്ഞാനം, ഒരു പ്രത്യയശാസ്ത്രത്താലും  അണയാൻ അനുവദിക്കുന്നില്ലെന്നും,  മനുഷ്യഹൃദയത്തിൽ കുടികൊള്ളുന്ന അനന്തതയ്ക്കുവേണ്ടിയുള്ള ആഗ്രഹം ഏതൊരു രാഷ്ട്രീയമോ സാംസ്കാരികമോ ആയ കാര്യത്തേക്കാളും, ആഴത്തിലുള്ള സാമൂഹിക പരിവർത്തനത്തിന്റെ തത്വമാണെന്നും പാപ്പാ അടിവരയിട്ടു. 

നന്മ, നീതി, സമാധാനം, സഹിഷ്ണുത, അനുരഞ്ജനം എന്നിവയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുന്നവരെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരായി പ്രവർത്തിക്കുന്നവർ പരിവർത്തനം ചെയ്യപ്പെടണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

രാജ്യത്തിൻറെ ഭൗതീക സമ്പത്തിൽ മാത്രം താത്പര്യം പ്രകടിപ്പിക്കുന്നവർ, മരണങ്ങളും, കഷ്ടപ്പാടുകളും, സാമൂഹികവും പാരിസ്ഥിതികവുമായ ദുരന്തങ്ങളും കൊണ്ടുവരുന്നതും പാപ്പാ അനുസ്മരിച്ചു. ഈ വികസനങ്ങൾ, വിവേചനങ്ങളും,ഒഴിവാക്കലുകളും സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഘടനയെ നശിപ്പിക്കുകയും,  ദാരിദ്ര്യവും ബഹിഷ്കരണവും വളർത്തുകയും ചെയ്യുന്ന സംഘർഷത്തിന്റെയും ശത്രുതയുടെയും സാഹചര്യങ്ങളെയും പ്രതിഭാസങ്ങളെയും ആഫ്രിക്കയിൽ നിന്നും തുടച്ചുമാറ്റേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ സംഭാഷണവും, കൂടിക്കാഴ്ച്ചയും പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

ചെറുപ്പക്കാരുടെ ദർശനങ്ങളും പ്രായമായവരുടെ സ്വപ്നങ്ങളും കെടുത്തിക്കളയരുതെന്നും, സംഘർഷങ്ങളെ നവീകരണ പാതകളാക്കി മാറ്റിക്കൊണ്ട്, വിയോജിപ്പുകളെ  ഭയപ്പെടാതെ, രാജ്യത്തിൻറെ സമ്പത്തിന്റെ ബഹുത്വത്തിൽ വിശ്വസിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.  യുവ സമൂഹത്തിന്റെ സവിശേഷതകളായ സന്തോഷത്തെയും പ്രത്യാശയെയും കുറിച്ച് എടുത്തു പറഞ്ഞ പാപ്പാ, അത് തീവ്രമായ ഒരു ശക്തിയാണെന്നും, സ്വയം അടച്ചുപൂട്ടുവാനുള്ള  പ്രലോഭനത്തെ അത് ചെറുക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ശരീരത്തിന്റെയും ആത്മാവിന്റെയും സ്വേച്ഛാധിപതികളായി മാറ്റപ്പെടുന്നത് നമ്മെ നിഷ്ക്രിയരാക്കുന്നുവെന്നും, അഭിപ്രായ വ്യത്യാസങ്ങൾ, നമ്മളുമായും, മറ്റുള്ളവരുമായും, യാഥാർത്ഥ്യവുമായും  നിലനിർത്തുന്ന അടിസ്ഥാന ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

എന്നാൽ യഥാർത്ഥ സന്തോഷം ഈ അന്യവൽക്കരണത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നുവെന്നും അത് ആത്മാവിന്റെ ഫലമാണെന്നും വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട് പാപ്പാ പറഞ്ഞു. സന്തോഷം യഥാർത്ഥത്തിൽ ജീവിതത്തെ പോഷിപ്പിക്കുകയും,  സമൂഹത്തിലേക്ക് ഇറങ്ങുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ആനന്ദമില്ലാതെ, പരിവർത്തനമോ,  ആന്തരികതയില്ലാതെ വിമോചനമോ,  കൂടിക്കാഴ്ചയില്ലാതെ രാഷ്ട്രീയമോ,  അപരൻ ഇല്ലാതെ നീതിയോ ഇല്ല എന്ന സത്യവും പാപ്പാ അടിവരയിട്ടു പറഞ്ഞു. രാജ്യത്തിനുവേണ്ടിയുള്ള സേവനങ്ങളെ വിലമതിക്കുന്നതിൽ, അംഗങ്ങളെ പാപ്പാ അഭിനന്ദിച്ചു. സഹവർത്തിത്വത്തിന്റെ നീതിയുക്തമായ മാതൃക ഊട്ടിയുറപ്പിക്കുവാനുള്ള പരിശ്രമങ്ങളെയും പാപ്പാ അനുസ്മരിച്ചു. ഏവരുടെയും നന്മ ലക്‌ഷ്യം വച്ചുകൊണ്ട്, സമഗ്ര മനുഷ്യ വികസനത്തിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുവാൻ പാപ്പാ ആഹ്വാനം ചെയ്തു. ദൈവം അംഗോളയെ അനുഗ്രഹിക്കട്ടെ, പാപ്പാ ഉപസംഹരിച്ചു.

Tags

Share this story

From Around the Web