യുവതിയെ ഗർഭിണിയാക്കിയ ശേഷം ബന്ധത്തിൽനിന്ന് പിന്മാറി; പത്തനംതിട്ടയിൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു

 
4566

പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കിയ ശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ ഡിസിആർബി സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ. വിനോദ് കൃഷ്ണയെയാണ് റേഞ്ച് ഐജി സസ്പെൻഡ് ചെയ്തത്.

28കാരിയാണ് പരാതിക്കാരി.

പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള യുവതിയുമായാണ് അടുപ്പത്തിലായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഇവരെയും ഒപ്പം കൊണ്ടുപോകുകയായിരുന്നു.

തിരുവനന്തപുരത്തെ പോലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന താമസിപ്പിച്ച ഇയാൾ ഔദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടി. ഇതേത്തുടർന്ന് സഹപ്രവർത്തകർക്ക് സംശയം തോന്നുകയും വിവരം കുടുംബാംഗങ്ങൾ അറിയുകയും ചെയ്തു.

ഇതിനിടെ ഗർഭിണിയായ യുവതിയോട്, ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ ഉറപ്പിൽ നിന്ന് പിന്മാറിയതോടെ യുവതി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഐജി സസ്പെൻഡഡ് ഉത്തരവ് പുറപ്പെടുവിച്ചത്.

Tags

Share this story

From Around the Web