ഇന്ത്യയുമായുള്ള വിസ കരാറിൽ നിന്ന് പിന്മാറുന്നു; ലക്ഷ്യം വ്യാപാര ബന്ധം വർദ്ധിപ്പിക്കലെന്ന് കെയർ സ്റ്റാർമർ

 
kai starmer

ഡല്‍ഹി: പുതിയ വ്യാപാര കരാറിനെ സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസത്തെ സന്ദര്‍ശനം ആരംഭിക്കുന്നതിനിടെ, ഇന്ത്യയുമായുള്ള വിസ കരാറില്‍ നിന്ന് പിന്മാറുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. തന്റെ യാത്രയില്‍ വിസ ചര്‍ച്ചകളുടെ ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി യുകെ അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) വ്യാപാരത്തിലും നിക്ഷേപത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്റ്റാര്‍മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'അത് പദ്ധതികളുടെ ഭാഗമല്ല, നമ്മള്‍ ഇതിനകം ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രയോജനം നേടുന്നതിനാണ് ഈ സന്ദര്‍ശനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബിസിനസുകള്‍ ഈ കരാറിന്റെ മുതലെടുപ്പ് നടത്തുകയാണ്. എന്നാല്‍ പ്രശ്‌നം വിസയെക്കുറിച്ചല്ല,' ബ്രിട്ടന്റെ കുടിയേറ്റ നയങ്ങള്‍ ഉറച്ചുനില്‍ക്കുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.

Tags

Share this story

From Around the Web