ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ പതനത്തോടെ രാജ്യം വലിയൊരു ക്രൈസ്തവ ആത്മീയ ഉണർവിന് സാക്ഷ്യം വഹിക്കുമെന്ന് ഇറാനിൽ മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറിയം റോസ്തംപൂർ കെല്ലർ

 
Iran

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ പതനത്തോടെ രാജ്യം വലിയൊരു ക്രൈസ്തവ ആത്മീയ ഉണർവിന് സാക്ഷ്യം വഹിക്കുമെന്ന് ഇറാനിൽ മുൻപ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറിയം റോസ്തംപൂർ കെല്ലർ. ഇസ്രായേലിന്റെയും അമേരിക്കയുടെയും സൈനിക നീക്കങ്ങളിൽ ഇറാൻ ഭരണകൂടം പ്രതിസന്ധിയിലായിരിക്കെ, തന്റെ മുൻ ജന്മനാട് നിർബന്ധിത ഇസ്ലാമിക മത തത്വങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്ന് മറിയം റോസ്തംപൂർ കെല്ലർ പറഞ്ഞു . 

2009-ൽ ഇറാനിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം മറിയത്തെയും സുഹൃത്ത് മർസിയയെയും അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാം മതം ഉപേക്ഷിച്ചു (Apostasy), സുവിശേഷം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്ക് മരണശിക്ഷയാണ് കോടതി വിധിച്ചത്. ഇറാനിലെ 'എവിൻ' ജയിലിലെ ക്രൂരമായ പീഡനങ്ങളെ അതിജീവിച്ച ഇവർ പിന്നീട് അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന് മോചിപ്പിക്കപ്പെടുകയായിരുന്നു. നിലവിൽ അമേരിക്കൻ പൗരത്വമുള്ള മറിയം, 'ക്യാപ്റ്റീവ് ഇൻ ഇറാൻ' (Captive in Iran) എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കൂടിയാണ്. പരമോന്നത നേതാവ്   ആയത്തുള്ള അലി ഖമേനിയുടെ മരണം ദശലക്ഷക്കണക്കിന് ഇറാനികൾ ആഘോഷിക്കുകയാണ്. 

ദശാബ്ദങ്ങൾ നീണ്ട പീഡനങ്ങളിൽ നിന്ന് ജനങ്ങൾ മോചിതരാകാൻ ആഗ്രഹിക്കുന്നു. ഇറാനിലെ നിരവധി ആളുകൾക്ക് യേശുക്രിസ്തുവിനെ ദർശനത്തിലൂടെയും സ്വപ്നത്തിലൂടെയും കാണാൻ സാധിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി. 

ഭരണകൂടം വീഴുമ്പോൾ അവിടെ സുവിശേഷം എത്തിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവർ സന്നദ്ധരായിരിക്കണം. ഇറാനിൽ ഇപ്പോൾ നടക്കുന്നത് വെറുമൊരു യുദ്ധമല്ല, മറിച്ച് നന്മയും തിന്മയും തമ്മിലുള്ള ആത്മീയ പോരാട്ടമാണെന്ന് മറിയം പറയുന്നു.

ഏഴാം വയസ്സുമുതൽ ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലാനും ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ മുദ്രാവാക്യം വിളിക്കാനും താൻ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നും അവർ ഓർമ്മിച്ചു. ഇറാനിലെ വിശ്വാസികൾക്ക് വേണ്ടി ലോകസഭ ഒന്നിച്ച് പ്രാർത്ഥിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Tags

Share this story

From Around the Web