വര്‍ഷം കഴിയുന്തോറും വിലക്കും കൂടുന്നു; 75 രാജ്യങ്ങള്‍ക്ക് യുഎസ് കുടിയേറ്റ വിസ വിലക്ക്

 
TRUMPH


വാഷിംഗ്ടണ്‍: ജനുവരി 21 മുതല്‍ 75 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസ് കുടിയേറ്റ വിസ നല്‍കുന്നത് നിര്‍ത്തിവെക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.


 അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഈ തീരുമാനം എടുക്കപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 രാജ്യത്തെ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന അമേരിക്ക ഫസ്റ്റ് എന്ന നയത്തിന്റെ ഭാഗമാണിതെന്നും വിശദീകരിച്ചു.

ഇതിനുമുമ്പ് 19 രാജ്യങ്ങളില്‍നിന്നുള്ള വിസ അപേക്ഷകള്‍ അമേരിക്ക നേരത്തെ നിര്‍ത്തിവച്ചിരുന്നു. 

പുതിയ വിലക്കില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയെറാ ലിയോണ്‍, ടോഗോ, തുര്‍ക്മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയവ ഉള്‍പ്പെടുന്നു.


അതേസമയം, കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഏകദേശം 85,000 വിസകള്‍ റദ്ദാക്കപ്പെട്ടുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

അതില്‍ ആയിരങ്ങളോളം വിദ്യാര്‍ഥി വിസകളും ഉള്‍പ്പെടുന്നു. 2024-ല്‍ റദ്ദാക്കിയ വിസകളുടെ എണ്ണത്തേക്കാള്‍ ഇത് ഇരട്ടിയിലധികമാണെന്ന് പ്രതിപാദിച്ചു. 

വിസ റദ്ദാക്കല്‍ നടപടികള്‍ ആഭ്യന്തര സുരക്ഷയെ മുന്‍നിരയില്‍ കണക്കിലെടുത്താണ് സ്വീകരിച്ചിരിക്കുന്നതും, മദ്യപിച്ച് വാഹനമോടിക്കല്‍, ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വിസകള്‍ കൂടുതലായി റദ്ദാക്കിയതായും അറിയിച്ചു.

Tags

Share this story

From Around the Web