വിസ്‌കോണ്‍സിനില്‍ ശക്തമായ കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലും ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു

 
Visconsil
ഏപ്രിൽ 14-ന് വിസ്കോൺസിനിലെ ഗ്രാമീണ മേഖലയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലും ചരിത്രപ്രസിദ്ധമായ ദേവാലയത്തിൽ  വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഈസ്റ്റ് ബ്രിസ്റ്റോളിലെ സെന്റ് ജോസഫ് കാത്തലിക് ദൈവാലയത്തിലെ മേൽക്കൂരയുടെ പകുതിയോളം ഭാഗമാണ് തകർന്നത്. ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂരയുടെ പകുതിയോളം ഭാഗം അടർന്നുമാറി. പള്ളിയുടെ ഉൾഭാഗത്തെ തട്ടുകളും മേൽക്കൂര താങ്ങിനിർത്തുന്ന മരത്തൂണുകളും പൂർണ്ണമായും പുറത്തുകാണുന്ന രീതിയിലാണ് ഇപ്പോഴുള്ളത്. ദൈവാലയത്തിലെ അൾത്താരയ്ക്ക് സമീപം ഇൻസുലേഷൻ അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്നതും, ഇരിപ്പിടങ്ങൾക്കിടയിൽ തകർന്ന വിളക്കുകളും ചിത്രങ്ങളിൽ കാണാം. ഏപ്രിൽ 14-ന് അർദ്ധരാത്രിക്ക് ശേഷം ഈസ്റ്റ് ബ്രിസ്റ്റോളിൽ ടൊർണാഡോ റിപ്പോർട്ട് ചെയ്തിരുന്നു. ആ സമയത്ത് മേഖലയിൽ ടൊർണാഡോ മുന്നറിയിപ്പും നിലവിലുണ്ടായിരുന്നു. ടൊർണാഡോ നേരിട്ട് പള്ളിയിൽ ആഞ്ഞടിച്ചതാണെന്ന് പള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെ അധികൃതർ അറിയിച്ചു. വിസ്കോൺസിൻ ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കണക്കനുസരിച്ച് 1890-ലാണ് ഈ ദൈവാലയം പണികഴിപ്പിച്ചത്. സ്വിസ്-അമേരിക്കൻ ആർക്കിടെക്റ്റായ ഹെൻറി മെസ്മറാണ് ഇത് രൂപകൽപ്പന ചെയ്തത്. ഏർലി ഗോതിക് റിവൈവൽ ശൈലിയിൽ നിർമ്മിച്ച ദൈവലയത്തിന് 130 വർഷത്തിലേറെ പഴക്കമുണ്ട്. 1965-ലും 2024-ലും ഇവിടെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. മാഡിസൺ രൂപതയുടെ കീഴിലുള്ളതാണ് ഈ ഇടവക. "വടക്കുകിഴക്കൻ ഡെയ്ൻ കൗണ്ടിയിലെ തലമുറകളായുള്ള കത്തോലിക്കാ വിശ്വാസികളെ സേവിച്ചുപോരുന്ന ദേവാലയമാണിത്. ദൈവാലയത്തിനു നാശ നഷ്ടം സംഭവിച്ചതിൽ ദുഃഖിതരാണെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും രൂപത അറിയിച്ചു .

Tags

Share this story

From Around the Web