ഇനി ചായ കുടി മുടങ്ങുമോ?. പഞ്ചസാരയ്ക്ക് വില പൊള്ളും
വയനാട്: ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിര്‍ത്താന്‍ ആവാത്തതാണ് പഞ്ചസാര. എഥനോള്‍ ഇന്ധനത്തിന്റെ ഉല്‍പാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളില്‍ ആണ് മൊത്തവ്യാപാര വിപണിയില്‍ പഞ്ചസാരയുടെ വില.
കഴിഞ്ഞയാഴ്ച വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് ഇപ്പോള്‍ വില 51 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാര എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരക്കാണ് ഇപ്പോള്‍ വില കൂടിയിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്ന പഞ്ചസാരക്ക് പൊതുവേ തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ വില കുറവാണ്.
ഇ 20 പെട്രോളിനായി എഥനോള്‍ ഉത്പാദിപ്പിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്.
എഥനോള്‍ നിര്‍മിക്കുന്നത് തന്നെ കരിമ്പില്‍ നിന്നാണ്. പഞ്ചസാര ഉത്പാദിപ്പിക്കുന്നതിന്റെ പ്രധാന അസംസ്‌കൃത വസ്തുവും കരിമ്പാണ്.
കേന്ദ്രസര്‍ക്കാരിന്റെ നയം അനുസരിച്ച് പെട്രോള്‍ ആവശ്യത്തിന് വേണ്ടിയുള്ള എഥനോള്‍ ആഭ്യന്തരമായി തന്നെ ഉത്പാദിപ്പിക്കണം എന്നാണ്.
അതിനാല്‍ സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കുന്ന കരിമ്പ് എഥനോള്‍ ഉല്പാദനത്തിനായി ഉപയോഗിക്കുകയാണ്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കരിമ്പ് വിളവെടുപ്പ് സീസണ്‍ അല്ല. ശേഖരിച്ചു വച്ചിരിക്കുന്ന കരിമ്പാണ് ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. ഇതു മൂലമാണ് പഞ്ചസാരയുടെ വില കൂടുന്നത്.
അടുത്ത ഏഴുമാസം പഞ്ചസാരയുടെ വില കുറയില്ല എന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. ചായയ്ക്കും പല ഭാരങ്ങള്‍ക്കും വില കൂടാനും സാധ്യതയുണ്ട്.