ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ പാപം ചെയ്യുമോ..?

നല്ല ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ഉന്മേഷത്തിനും അത്യാവശ്യമാണ്. നമുക്കെല്ലാം അറിയാവുന്ന ഇക്കാര്യം ഫ്രാന്‍സിസ്‌ക്കന്‍മിഷനറിയായ ബ്രദര്‍ ലിയോ മേരി തന്റെ കമ്മ്യൂണിറ്റിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്്തിരിക്കുന്നത്. എന്നാല്‍ തന്റെ ഗുരുവിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം നമുക്കത്ര അറിവുള്ളതായിരിക്കില്ല.
നല്ലതുപോലെ ഉറങ്ങാത്തതുകൊണ്ട് സംഭവിക്കുന്നവയാണ് മനുഷ്യര്‍ ചെയ്യുന്ന 70 ശതമാനം പാപങ്ങളും എന്നാണ് അദ്ദേഹം പറയുന്നത്.
ശരിയല്ലേ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴല്ലേ പലതരം അശുദ്ധവിചാരങ്ങളും നമ്മുടെ ഉള്ളില്‍ നിറയുന്നത്. ചില ചീത്തപ്രവൃത്തികള്‍ ചെയ്യാന്‍ നാം തുനിയുന്നത്.അതുകൊണ്ട് നാം നിര്‍ബന്ധമായും നല്ലതുപോലെ ഉറങ്ങിയിരിക്കണം.
ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ചിത്രം നമുക്കോര്‍മ്മയില്ലേ..എന്തെല്ലാം അസ്വസ്ഥതകളിലൂടെ കടന്നുപോയിട്ടും അദ്ദേഹം ശാന്തനായി ഉറങ്ങുന്നു. ദൈവത്തിന്റെ കരങ്ങളിലാണ് നാം എന്ന് വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ എല്ലാത്തരം അസ്വസ്ഥതകളും നമ്മെ വിട്ടുപോകും.
ശരീരം ദൈവത്തിന്റെ ആലയമാണ് എന്നാണല്ലോ തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആ ശരീരത്തിന് ദോഷകരമായതൊന്നും നാം ചെയ്യരുത്. അതുകൊണ്ട് ശാന്തതയോടെ ഉറങ്ങുക.വേണ്ട സമയമെടുത്ത് ഉറങ്ങുക.. പ്രാര്‍ത്ഥിച്ചും നന്ദിപറഞ്ഞും നല്ലവിചാരങ്ങളോടെയും ഉറങ്ങുക.
കടപ്പാട് മരിയൻ പത്രം