സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുമോ? സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു, ഈ മാസം 17-ാം തിയതിയാണ് യോഗം
 

 
office

 
    
 
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു.
കൂടുതല്‍ കണ്ടെത്തുക

ഈ മാസം 17-ാം തിയതിയാണ് യോഗം. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഓണ്‍ലൈന്‍ യോഗം വിളിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി വിഷയത്തില്‍ യോഗം ചേര്‍ന്നത്. ശനിയാഴ്ച കൂടി അവധി നല്‍കുന്ന സംഘടനകള്‍ സ്വാഗതം ചെയ്‌തെങ്കിലും നിലവിലുള്ള പൊതു അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നത് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു.ജീവനക്കാര്‍ക്ക് ഞായറിന് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരം.പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാല്‍, പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.


ഭരണപരിഷ്‌കാര കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫിസുകള്‍ക്ക് അവധി നല്‍കുന്നതിനെക്കുറിച്ച് ആലോചന സജീവമാക്കുന്നത്. മുമ്പും സമാന ആലോചനകളുണ്ടായെങ്കിലും ചില നിബന്ധനകളില്‍ തട്ടി ചര്‍ച്ച വഴിമുട്ടുകയും നീക്കം ഉപേക്ഷിക്കുകയുമായിരുന്നു.

Tags

Share this story

From Around the Web