സ്വര്‍ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോ? പവന് 560 രൂപ കുറഞ്ഞു

 
gold


സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,960 രൂപയായി. ഗ്രാമിന് 13,245 രൂപയും നല്‍കേണ്ടി വരും. സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഒരുപാട് കാത്തിരിപ്പിന് ശേഷം ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്ന് ചിലര്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷം പുനരാരംഭിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നേക്കാനും ഇടയുണ്ട്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയായി. വെള്ളി വിലയും താഴേക്ക് തന്നെയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 245 രൂപയാണ്. പത്ത് ഗ്രാം വെള്ളി 2450 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Tags

Share this story

From Around the Web