എന്റെ പൊന്നേ.ഈ വര്‍ഷം സ്വര്‍ണ്ണത്തിന്റെ വില ഒരു ലക്ഷം കടക്കുമോ?
Updated: Sep 29, 2025, 11:52 IST

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. ഈ മാസത്തെ തന്നെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ സ്വര്‍ണ്ണ വില 85,360 രൂപയാണ്. ഇന്നലത്തെക്കാള്‍ 680 രൂപയാണ് ഒരു പവന് ഇന്ന് കൂടിയത്.
ഇന്നത്തെ ഒരു ഗ്രാമിന്റെ വില 10,670 രൂപയാണ്. 85 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലത്തെ സ്വര്‍ണ്ണത്തിന്റെ വില 84,680 രൂപയാണ്. ഒരു ഗ്രാമിന് ഇന്നലെ 10,585 രൂപയായിരുന്നു. ഈ വര്‍ഷം സ്വര്‍ണ്ണത്തിന്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.