സെപ്റ്റംബര്‍ ഒന്നിന് വെളിച്ചെണ്ണ വില വീണ്ടും സപ്ലൈക്കോ കുറയ്ക്കുമോ?ആകാംഷയോടെ ജനങ്ങള്‍. സപ്ലൈക്കോയിൽ ഓണത്തിരക്കേറുന്നു. ഓഗസ്റ്റ് മാസത്തെ വിറ്റുവരവ് 266.47 കോടി

കോട്ടയം: സപ്ലൈക്കോ വെളിച്ചെണ്ണ വില വീണ്ടും കുറയ്ക്കുമോ.. പ്രതീക്ഷയോടെ ജനങ്ങള്‍. സര്‍ക്കാര്‍ ഇടപെട്ടതോടെ സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ തരുന്നവര്‍ വില കുറയ്ക്കാന്‍ തയ്യാറായി.
ഇതോടെ ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്ററിന് 339 രൂപയും സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപയുമാണ് വില. സബ്സിഡി ഇനത്തിന് 10 രൂപയും സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയ്ക്ക് 40 രൂപയുമാണ് കുറച്ചത്. കേര വെളിച്ചെണ്ണയ്ക്ക് 28 രൂപയും കുറച്ചിട്ടുണ്ട്.
കേര ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വില. ഇനി സെപ്റ്റംബര്‍ ഒന്നിന് ഒരു തവണകൂടി വിലകുറയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വെളിച്ചെണ്ണയും അരിയും തരംഗമായതോടെ സപ്ലൈകോയുടെ വരുമാനത്തില്‍ വന്‍കുതിപ്പാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 17 കോടി രൂപയാണ് വരുമാനണായി ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനമാണിത്.
കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരിയും 339 രൂപ നിരക്കില്‍ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്.
സബ്‌സിഡി സാധനങ്ങള്‍ സെപ്റ്റംബറിലേത് മുന്‍കൂര്‍ ഇപ്പോള്‍ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവില്‍ സബ്‌സിഡി വസ്തുക്കള്‍ വിറ്റു.
ഈ മാസം വെള്ളിയാഴ്ച വരെ 266.47 കോടി രൂപയാണ് സപ്ലൈക്കോയുടെ വരുമാനം. മുന്‍പ് ശരാശരി പ്രതിമാസവരുമാനം 150 കോടിയില്‍ താഴെയായിരുന്നു.
ഈ മാസം തീരുമ്പോള്‍ വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോ ഓണം ഫെയറുകള്‍വഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയില്‍ 80.03 ലക്ഷം രൂപ സബ്‌സിഡി സാധനങ്ങള്‍ വഴിയാണ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ സപ്ലൈക്കോയിലേക്ക് എത്തും. വെളിച്ചെണ്ണ വില വീണ്ടും കുറയ്ക്കുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്നു സപ്ലൈക്കോ പ്രതീക്ഷിക്കുന്നുണ്ട്.