ആരുടെയും വ്യക്തിപരമായ കാര്യത്തിൽ ഇടപെടില്ല, കൃത്യനിർവഹണത്തിൽ കണ്ടക്ടർക്ക് തെറ്റുപറ്റി; സസ്പെൻഷൻ വിവാദത്തിൽ ഗണേഷ് കുമാർ

കെഎസ്ആർടിസിയിലെ വിവാദ സസ്പെൻഷനിൽ വിശദീകരണവുമായി ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
ആരുടേയും വ്യക്തിപരമായ വിഷയത്തിൽ കെഎസ്ആർടിസി ഇടപെടില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി വ്യക്തമാക്കി.
എന്നാൽ കണ്ടക്ടറുടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ഡ്രൈവറുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കണ്ടക്ടറെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
വിവാദ സസ്പെൻഷനിൽ രണ്ട് വശങ്ങളുണ്ടെന്ന് കെ. ബി. ഗണേഷ് കെ. ബി. ഗണേഷ് കുമാർ പറയുന്നു.
ഒന്നു വ്യക്തിപരവും മറ്റൊന്ന് ജോലിപരവുമാണ്. കണ്ടക്ടറുടെ കൃത്യനിർവഹണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
യാത്രക്കാർ തന്നെ ബെല്ലടിച്ച് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കയ്യിലുണ്ട്. അത് മാധ്യമങ്ങൾക്ക് നൽകാം.
ഉത്തരവിൽ പിഴവുണ്ട് എന്നതിനാലാണ് റദ്ദാക്കിയതെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.