ജീവന് ഭീഷണിയാകുമോ? എഐക്കുമേല്‍ മനുഷ്യന് നിയന്ത്രണം നഷ്ടമാകും; മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ ജീവനക്കാരന്‍
വാഷിങ്ടണ്‍: ആന്ത്രോപിക് ഗവേഷകന്‍ ജേക്കബ് കോക്സണിന്റെ രാജിക്ക് പിന്നാലെ എഐ സംബന്ധിച്ച് മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ ജീവനക്കാരന്‍. എഐ മനുഷ്യജീവനുകള്‍ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ആരോപിച്ചാണ് ജേക്കബ് കോക്സണ്‍ രാജിവെച്ചത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഓപ്പണ്‍ എഐയിലെ പോള്‍ ക്രിസ്റ്റിയാനോ രംഗത്തെത്തിയിരിക്കുന്നത്.
എഐക്കുള്ള നിയന്ത്രണം മനുഷ്യന് പൂര്‍ണമായും നഷ്ടമാവുകയും അത് തിരികെ പിടിക്കാനാവാത്ത രീതിയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.എഐ വ്യവസായം മുഴവനായും ഓപ്പണ്‍ എഐയും ഈ റിസ്‌ക് കുറക്കാവുന്ന രീതിയിലല്ല സഞ്ചരിക്കുന്നതെന്ന് തനിക്ക് പറയാനാവുമെന്നും ക്രിസ്റ്റിയാനോ എക്സില്‍ കുറിച്ചു.
നമ്മള്‍ സൂപ്പര്‍ ഇന്റലിജന്‍സ് നിര്‍മിച്ചാല്‍. ഒരിക്കല്‍ അതിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടമാകും. അത് സംഭവിച്ചാല്‍ ഒരുപാട് ജീവനുകള്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
റീ ഇന്‍ഫോഴ്സ്മെന്റ് ലേണിങ് ഉള്‍പ്പടെയുള്ള പരിശീലന രീതികള്‍ എഐ മോഡലുകളെ പരമാവധി റിവാഡ് നേടുന്നതിന് പ്രേരിപ്പിക്കാം. ഇത്തരം പരിശീലനം ലഭിച്ച എഐ മോഡലുകള്‍ക്കുമേല്‍ മനുഷ്യനുള്ള നിയന്ത്രണം കുറയുമെന്ന ആശങ്കയാണ് ക്രിസ്റ്റിയാനോ പങ്കുവെക്കുന്നത്.