ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തുമോ..?
May 27, 2026, 19:32 IST
ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തുമോ..?
''ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും'' എന്ന് എല്ലാവരും ഒരുപോലെ പറയാറുണ്ട്്. എന്നാല്‍ അങ്ങനൊരു വചനം ബൈബിളില്‍ ഇല്ല.
ബൈബിള്‍ പ്രകാരം പന പോലെ വളരുന്നത് ദുഷ്ടനല്ല, നീതിമാനാണ് സങ്കീര്‍ത്തനം 92:12 പറയുന്നു ''നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും.'' മരുഭൂമിയിലെ കഠിനമായ ചൂടിനെ അതിജീവിച്ച് വളരുന്ന മരമാണു പന. മരുഭൂമിയിലൂടെ അലയുന്ന യാത്രികര്‍ക്ക് തണല്‍ നല്‍കുന്നതും അവര്‍ക്കു മധുരമായ കായ്കനികള്‍ നല്‍കുന്നതും പനയാണ്.
ചുറ്റും വളരുന്ന മറ്റൊന്നിനും ബാധയുണ്ടാക്കാതെ എപ്പോഴും മുകളിലോട്ട് വളരുന്ന ഒന്നാണു പന. ഇത് നീതിമാന്റെ പ്രതീകമാണ്. പ്രതികൂലസാഹചര്യത്തിലും തഴച്ചുവളരുന്നവനും മറ്റുള്ളവര്‍ക്ക് തണലാകുന്നവനും അവരുടെ ജീവിതത്തില്‍ സഹായി ആകുന്നവനും എപ്പോഴും ദൈവത്തെ നോക്കി മറ്റുള്ളവര്‍ക്ക് ബാധയാകാതെ വളരുന്നവനുമാണ് നീതിമാന്‍.
''ദുഷ്ടര്‍ പുല്ലു പോലെ മുളച്ചു പൊങ്ങുന്നു; തിന്മ ചെയ്യുന്നവര്‍ തഴച്ചു വളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായി നശിപ്പിക്കപ്പെടും.'' (സങ്കീര്‍ത്തനം 92:7) എന്നും ദുഷ്ടന്റെ വളര്‍ച്ചയെക്കുറിച്ചും ബൈബിള്‍ പറയുന്നു. ദുഷ്ടന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും. പക്ഷെ, അതിനു അധികം ആയുസുണ്ടാകില്ല''- വചനം പറയുന്നു.