തേക്കടിയില്‍ വന്യജീവി വാരാഘോഷത്തിന്റെ പന്തല്‍ തകര്‍ന്നുവീണു; നാല് പേര്‍ക്ക് പരിക്ക്

 
THEKKKADI


 
ഇടുക്കി: തേക്കടിയില്‍ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കായി ഒരുക്കിയ പന്തല്‍ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരനുമാണ് പരിക്കേറ്റത്.

വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സംസ്ഥാനതല ഉദ്ഘാടന പരിപാടി അവസാനിച്ചതിന് ശേഷമാണ് പന്തല്‍ തകര്‍ന്നുവീണത്. 

അപകടസമയത്ത് പന്തലിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ വനംമന്ത്രി ഷിബു ബേബി ജോണ്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Tags

Share this story

From Around the Web