വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്: രാഷ്ട്രീയ തര്‍ക്കം വേണ്ടെന്ന് മന്ത്രി. ബില്ല് കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍. എല്ലാ സംസ്ഥാനങ്ങളിലും സമാന നിയമമെന്നും മന്ത്രി

തിരുവനന്തപുരം:വന്യജീവി സംരക്ഷണ ഭേദഗതി ബില്ലില്‍ രാഷ്ട്രീയ തര്‍ക്കം വേണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതാണ് ബില്ല്. എല്ലാ സംസ്ഥാനങ്ങളിലും സമാന നിയമം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഏക പാര്‍പ്പിട നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബില്ലില്‍ സംസ്ഥാനത്തിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരില്ല. കിടപ്പാടം സംരക്ഷിക്കാനുള്ള മാതൃകാപരമായ ബില്‍ ആണിത്. നടത്തിപ്പില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും അദ്ദേഹം സംസാരിച്ചു. രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് ആണ് നിലപാട് പറയേണ്ടത്. രാഷ്ട്രീയത്തിലെ ഇത്തരം വിഷയങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. വിഷയം കോണ്‍ഗ്രസ് നേതാക്കള്‍ ഗൗരവത്തോടെ എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.