സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു
May 30, 2026, 07:34 IST
അതിരപ്പിള്ളി: തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം.
പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം.
കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ മോഹനന്‍ മരണപ്പെട്ടു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.