മകനെ സ്‌കൂളിൽ വിടാൻ പോകവേ കാട്ടാന ആക്രമിച്ചു; ഇടുക്കിയിൽ യുവതിക്ക് ദാരുണാന്ത്യം
Jun 8, 2026, 09:52 IST
ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതിയിലെ മാരി (37) ആണ് മരിച്ചത്. സിങ്ക് കണ്ടതിന് സമീപത്ത് വച്ചുണ്ടായ ആക്രമണത്തിലാണ് യുവതി മരിച്ചത്.
മകനെ സ്‌കൂളിൽ വിടാൻ പോകവേ രാവിലെ 8.30ഓടു കൂടിയാണ് സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ കുട്ടിക്കും പരിക്കേറ്റു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മകനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നു. ആയതിനാൽ കാട്ടാന മുന്നിൽപ്പെട്ടത് കണ്ടിട്ടുണ്ടാകില്ല എന്നാണ് നിഗമനം.