കാട്ടാന ആക്രമണം: ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച . വനം വകുപ്പിന്റെ സഫാരി ബസുകള്‍ കോടതി കണ്ടുകെട്ടി
കാട്ടാന ആക്രമണത്തിന് ഇരയായ വ്യക്തിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയതിനെക്കാള്‍ കൂടുതല്‍ തുക നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ സഫാരി ബസുകള്‍ കോടതി കണ്ടുകെട്ടി.
വയനാട് സൗത്ത് ഡിവിഷന് കീഴിലുള്ള വനത്തിനുള്ളിലെ സഫാരിക്ക് ഉപയോഗിക്കുന്ന ബസുകളാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
2014-ല്‍ സൗത്ത് വയനാട് ഡിവിഷനില്‍ ചെതലയത്ത് റെയ്ഞ്ചില്‍ ഉള്‍പ്പെടുന്ന വാകേരി കൂടല്ലൂരില്‍ താഴേടത്ത് രജീഷാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് .
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിക്ക് കോടതി നേരത്തെ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ നിരവധി തവണ കോടതി ഉത്തരവിട്ടിട്ടും തുക കൈമാറാന്‍ വനം വകുപ്പ് തയ്യാറായില്ല.
ഇതേതുടര്‍ന്ന് രജീഷിന്റെ മാതാവ് സെലീന ബത്തേരി കൊടുത്ത കേസ് ആണ് കോടതി പരിഗണിച്ചത്.