മലപ്പുറത്ത് കാട്ടുപന്നി ആക്രമണം: വയോധിക കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്, മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സര്‍ക്കാര്‍ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
 

 
der

 

 

മലപ്പുറം: എടവണ്ണ ഒതായിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കെ ചാത്തല്ലൂരിലെ പരശുരാമന്‍ കുന്നത്ത് ഫാത്തിമയാണ് (60) മരിച്ചത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു ആക്രമണം.

മരിച്ച ഫാത്തിമയുടെ കുടുംബത്തിന് സര്‍ക്കാര്‍ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതില്‍ 10 ലക്ഷം രൂപ വനംവകുപ്പും 4 ലക്ഷം രൂപ ദുരന്തനിവാരണ സേനയുമാണ് നല്‍കുക. വനവകുപ്പില്‍ നിന്നുള്ള 5 ലക്ഷം രൂപ നാളെത്തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി.കെ ബഷീര്‍ അറിയിച്ചു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.
സംഭവസ്ഥലത്ത് പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തുമെന്നും പ്രദേശത്തേക്ക് സ്ഥിരമായി ആര്‍ആര്‍ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, ഷൂട്ടര്‍മാര്‍ക്ക് ആവശ്യമായ തിരകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web