സംസ്ഥാനത്തെ വന്യമൃഗ ശല്യം; പ്രസ്താവനകള്‍ കൊണ്ട് മാത്രം കാര്യമില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കാതോലിക്കാ ബാവാ
സംസ്ഥാനത്തെ വന്യ മൃഗശല്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മലങ്കരസഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രസ്താവനകള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നായിരുന്നു വിമര്‍ശനം.
തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തില്‍ സര്‍ക്കാര്‍ ഇടപെടലിനെയാണ് മലങ്കര സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിമര്‍ശിച്ചത്.
വന്യജീവി ആക്രമണത്തിന്റെ തീവ്രത മനസിലാകണമെങ്കില്‍ മന്ത്രിമാര്‍ വനമേഖലകളില്‍ വന്ന് താമസിക്കണമെന്നും, നഷ്ടപരിഹാരവും ആശ്വസവാക്കുകളും പരിഹാരമല്ലെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിമര്‍ശിച്ചു.
ഇതിനിടെ ഇടുക്കി മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് അട്ടപ്പാടി ബോഡിച്ചാളയില്‍ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം ഉണ്ടാക്കി.
ഇന്ന് ഉച്ചയോടെയാണ് മൂന്നാറിലെ തേയില തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു തൊഴിലാളികള്‍ക്ക് സമീപം കാട്ടാനക്കൂട്ടം എത്തിയത്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഇറങ്ങിയ ആനകളെ ആര്‍ ആര്‍ ടി എത്തി തുരത്തി.
പാലക്കാട് അട്ടപ്പാടി ബോഡിചാളയില്‍ ഇറങ്ങിയ കാട്ടാന സൗരോര്‍ജ്ജ തൂക്കുവേലിയും കുടിവെള്ള പൈപ്പും തകര്‍ത്തു. പ്രദേശത്തെ കൃഷിയിടങ്ങളും ആന നശിപ്പിച്ചു.