പുതിയൊരു നീക്കവുമായി ഇലോണ്‍മസ്‌ക്. വിക്കിപീഡിയയ്ക്ക് പകരം ഗ്രോക്കിപീഡിയ

 
Elon musk

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ഇപ്പോള്‍ പുതിയൊരു നീക്കം നടത്താനൊരുങ്ങുകയാണ്. 

വിക്കിപീഡിയയ്ക്ക് ഒരു 'ഡ്യൂപ്പി'നെ ഉണ്ടാക്കാന്‍ പോകുകയാണ് അദ്ദേഹം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗ്രോക്കിപീഡിയ എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്. 

തന്റെത്തന്നെ ഗ്രോക് ചാറ്റ്‌ബോട്ട് കൊണ്ടാണ് ഗ്രോക്കിപീഡിയ പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം ഗ്രോക്കിപീഡിയ എന്ന ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്ഫോം നിര്‍മാണഘട്ടത്തിലാണ് എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ ഗ്രോക്കിപീഡിയ എന്ന പ്ലാറ്റ്ഫോം നിര്‍മിച്ചുവരികയാണ് എന്നും വിക്കിപീഡിയയ്ക്കും മേലെ നില്‍ക്കുന്ന പ്ലാറ്റ്ഫോം ആയിരിക്കും അവ എന്നും മസ്‌ക് വ്യക്തമാക്കി. 

ലോകത്തെ മനസിലാക്കാനുള്ള എക്‌സ് എഐയുടെ പുതിയ കാല്‍വെയ്പ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എക്‌സ് എകെയുടെ ചാറ്റ്‌ബോട്ടായ ഗ്രോക് ഉപയോഗിച്ചാകും ഗ്രോക്കിപീഡിയ പ്രവര്‍ത്തിക്കുക.

 ഇതിനായി എഐയെ എല്ലാ വെബ് സോഴ്സുകളിലും ട്രെയിന്‍ ചെയ്യിച്ചതായും കണ്ടന്റുകള്‍ അവ ഉണ്ടാക്കുമെന്നും മാസ്‌ക് പറഞ്ഞു. മസ്‌കിന്റെ ഈ പ്രഖ്യാപനത്തെ നെറ്റിസണ്‍സ് ട്രോളുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. 

മസ്‌കിന്റെ പുതിയ ഈ നീക്കം ഒരു പ്രതീക്ഷയാണ് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഗ്രോക്കിപീഡിയ പൊളിക്കുമെന്നും അടുത്ത ലെവല്‍ ഇന്‍ഫോര്‍മേഷന്‍ നല്‍കുമെന്നും ചിലര്‍ പറയുന്നുണ്ട്. എന്‍സൈക്കോപീഡിയ ഗലാട്ടിക്ക പോലെയാകും ഇതെന്ന് പറയുന്നവരുമുണ്ട്.
 

Tags

Share this story

From Around the Web