ജയ്പൂരിൽ ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

 
455

ജയ്പൂർ: രാജസ്ഥാനിലെ ഗോവിന്ദ്പുരയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും ഭർത്താവ് കൊലപ്പെടുത്തി. ഗീത (40), മക്കളായ നന്ദിനി, ഗൗരി, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭർത്താവ് രാഹുലാണ് ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷം ഇയാൾ ഒളിവിലാണ്. 

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ആരേയും പുറത്ത് കാണാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽക്കാരും ബന്ധുക്കളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

 ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags

Share this story

From Around the Web