പീരുമേട്ടില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍
 

 
peerumedu


 


ഇടുക്കി: പീരുമേട് ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ മദ്യലഹരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തില്‍ താമസിക്കുന്ന പ്രിന്‍സ് ആണ് ക്രൂരകൃത്യം നടത്തിയത്. പ്രിന്‍സിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഗള്‍ഫിലായിരുന്ന പ്രിയങ്ക ഈയടുത്താണ് നാട്ടിലെത്തിയത്. എന്നാല്‍ നാട്ടിലെത്തിയത് മുതല്‍ പ്രിന്‍സും പ്രിയങ്കയും തമ്മില്‍ കുടുംബപരമായ തര്‍ക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി മദ്യപിച്ച് ലയത്തിലെത്തിയ പ്രിന്‍സ് പ്രിയങ്കയുമായി വീണ്ടും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയുമായിരുന്നു.

 തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രിന്‍സിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ പിടികൂടി. പീരുമേട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Tags

Share this story

From Around the Web