വ്യാപക അടച്ചുപൂട്ടൽ; ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം

 
TRUMPH

യു എസിൽ സർക്കാർ തുടരുന്ന വ്യാപക അടച്ചുപൂട്ടലിൽ ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനം.

സർക്കാർ അടച്ചുപൂട്ടൽ പത്താം ദിവസത്തിലേക്ക് എത്തുന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി.


രാജ്യത്തെ ഏഴ് പ്രധാന ഏജൻസികൾ 4,000ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായും പിരിച്ചുവിടലുകൾ ​ഗണ്യമായി വർധിക്കുമെന്നും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആർഐഎഫ് (Reduction in Force) ആരംഭിച്ചതായി വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ റസ്സൽ വോട്ട് എക്‌സ് പോസ്റ്റിൽ പറഞ്ഞു.


ഏകദേശം 750,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.


ട്രംപ് ഫെഡറൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന തന്റെ ലക്ഷ്യത്തിനുവേണ്ടി അടച്ചുപൂട്ടലിനെ ഉപയോഗിക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

അടച്ചുപൂട്ടൽ ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പിരിച്ചുവിടൽ ആരംഭിക്കുകയും ചെയ്തു.

നിയമമനുസരിച്ച് ഫെഡറൽ ഗവൺമെന്റ് തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് അറിയിക്കാൻ കുറഞ്ഞത് 30 ദിവസം മുമ്പ് നോട്ടീസ് നൽകണം.


എന്നാൽ ഈ വ്യാപക പിരിച്ചുവിടലിനെതിരെ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ്, എഎഫ്എൽ-സിഐഒ എന്നീ പ്രധാന യൂണിയനുകൾ നിയമസാധുതയെ ചോദ്യം ചെയ്ത് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web