സ്വര്‍ണം ലോക്കറില്‍വെച്ചിട്ടെന്തിന്? കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ആളുകള്‍ ഗോള്‍ഡ് ലോണുകളെ ആശ്രയിച്ചു തുടങ്ങി
സ്വര്‍ണം സമ്പാദ്യം മാത്രമല്ല. ആവശ്യത്തിന് ഉപയോഗിക്കാനും കൂടിയാണ്. ഇന്ത്യക്കാരുടെ ഇടയില്‍ സ്വര്‍ണത്തോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പണയം വെച്ചിരുന്ന സ്വര്‍ണം, ഇന്ന് കൃത്യമായ പ്ലാനിംഗിലൂടെ ആവശ്യങ്ങള്‍ക്കായി വായ്പയാക്കി മാറ്റുന്നവരുടെ എണ്ണം രാജ്യത്ത് കുത്തനെ ഉയരുകയാണ്.
ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ (എന്‍.ബി.എഫ്.സി) വഴിയുള്ള സ്വര്‍ണ്ണ വായ്പകളില്‍ 2026 ജൂണില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വളര്‍ച്ചയുണ്ടായിട്ടുള്ളത്.
മുന്‍പ് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് മാത്രമായിരുന്നു സ്വര്‍ണം ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ആളുകള്‍ ഗോള്‍ഡ് ലോണുകളെ ആശ്രയിക്കുന്നു.
പേഴ്‌സണല്‍ ലോണുകളെ അപേക്ഷിച്ച് എളുപ്പത്തില്‍ ലഭിക്കുന്നതും കുറഞ്ഞ രേഖകള്‍ മതിയെന്നതും ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.
വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത് കൂടുതല്‍ തുക വായ്പയായി ലഭിക്കാന്‍ കാരണമായിട്ടുണ്ട്. കൂടാതെ, ഗ്രാമീണ മേഖലകളില്‍ അടക്കം ബാങ്കിംഗ് സ്ഥാപനങ്ങളുടെ സാന്നിധ്യം കൂടിയത് പ്രാദേശിക പലിശക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിച്ചു.
ജനങ്ങളുടെ ഇടയില്‍ ബാങ്കിംഗ് അവബോധം വര്‍ദ്ധിച്ചതിന്റെയും ഡിജിറ്റലൈസേഷന്‍ വേഗത്തിലായതിന്റെയും ലക്ഷണമായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. ലോക്കറുകളില്‍ വെറുതെ സൂക്ഷിക്കുന്ന സ്വര്‍ണം സാമ്പത്തിക വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന പുതിയൊരു സംസ്‌കാരത്തിലേക്ക് ഇന്ത്യന്‍ കുടുംബങ്ങള്‍ മാറിക്കഴിഞ്ഞു.