സുഹൈലിനെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് പൊലീസല്ല, എഫ് ഐ ആറില്‍ പേരില്ലാത്തത് എന്തുകൊണ്ട്? വിശദീകരിച്ച് ആഭ്യന്തര മന്ത്രി
 

 
RAMESH

കൊച്ചി: നെടുമ്പാശേരിയില്‍ കാറിടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും പ്രതിയായ സുഹൈല്‍ സജീവിനെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയത് കോടതിയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ സംരക്ഷിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
 
പ്രതിയെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് പൊലീസല്ല, കോടതിയാണ്. 21 വയസിന് താഴെയുള്ള പ്രതികളെ മാറ്റുന്നത് ബോസ്റ്റല്‍ സ്‌കൂളിലേക്കാണ്. കോടതിയാണ് റിമാന്‍ഡ് ചെയ്യുന്നത്. ജയില്‍ നിയമനുസരിച്ച് ബോസറ്റല്‍ സ്‌കൂളിലേക്ക് അയ്‌ക്കേണ്ടി വരും. 

അതിനര്‍ഥം കേസില്‍ നിന്ന് രക്ഷപ്പെട്ടൂ എന്നല്ല. കുടുംബത്തിന് ആശങ്ക വേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതി തന്റെ മണ്ഡലത്തില്‍ നിന്നുള്ള ആളാണെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. 

'ഏത് ജില്ലക്കാരാണെങ്കിലും ഒരു മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടില്ല. പ്രതി തന്റെ മണ്ഡലത്തില്‍പ്പെട്ടയാളല്ല. പ്രതിക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കാന്‍ പ്രൊസിക്യൂഷനും പൊലീസും സര്‍ക്കാറും കുടുംബത്തിനൊപ്പം നില്‍ക്കും' അദ്ദേഹം വ്യക്തമാക്കി. 

Tags

Share this story

From Around the Web