തിന്മയെ നന്മ കൊണ്ട് കീഴടക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
'തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്മ കൊണ്ടു കീഴടക്കുവിന്‍' (റോമാ 12:21).
ഈ കാലഘട്ടത്തില്‍ ഉയരുന്ന പാപത്തെപ്പറ്റി പരാതിപ്പെട്ടിട്ട് കാര്യമില്ല. വി. പൗലോസ് എഴുതിയതുപോലെ, നന്മ ചെയ്തുകൊണ്ട് നാം തിന്മയെ തരണം ചെയ്യണം. സത്ഗുണങ്ങളുടെ ശക്തിയേ ലോകം വിലമതിക്കയും ബഹുമാനിക്കയും ചെയ്യും. ക്രിസ്തീയ ആദര്‍ശങ്ങളുമായി ചേര്‍ന്നുപോകാത്ത വാക്കുകളും പ്രവര്‍ത്തികളും മനോഭാവങ്ങളും നിരസിക്കുവാന്‍ ഭയപ്പെടരുത്.
നിങ്ങളുടെ നിരപരാധിത്വത്തെ തകര്‍ക്കുന്നതോ, ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ നവോന്മേഷം കെടുത്തുന്നതോ ആയ എന്തിനേയും തള്ളിക്കളയാന്‍ ധൈര്യം കാട്ടുക. യേശുവിന് സാക്ഷ്യം വഹിക്കുക, മറ്റുള്ളവരെ സ്നേഹിക്കുക ഇത് നിങ്ങളുടെ പ്രതിജ്ഞാബദ്ധമായ ചുമതലയാണ്. ഇത് അനുസരിക്കുക വഴി, നിങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുക മാത്രമല്ല, നന്മയുടെ സന്ദേശം ഏറ്റവും ആവശ്യമായിരിക്കുന്ന സമൂഹത്തിന് വലിയ നവീകരണത്തിനും കാരണമാകുമെന്നും ഉറപ്പാണ്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 8.11.78)