ക്രിസ്മസ് ചിലയിടങ്ങളില്‍ നോയെല്‍ എന്ന് അറിയപ്പെടുന്നത് എന്തു കൊണ്ട്?

 
XMASS TREE

ഫ്രഞ്ചു ഭാഷയിൽ നിന്നാണ് നോയെൽ എന്ന വാക്ക് ഉദയം ചെയ്തത്. പിറവി എന്നർത്ഥമുള്ള നത്താലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് പഴയ ഫ്രഞ്ചിൽ നായേൽ (Nael) എന്ന വാക്ക് രൂപപ്പെടുകയും പിന്നീട് അത് നോയെൽ (Noel) എന്നായി രൂപാന്തരം പ്രാപിക്കുകയുമാണുണ്ടായത്.

യേശുവിന്റെ തിരുപ്പിറവിയെ സൂചിപ്പിക്കുന്ന പദമായിരുന്നു നോയെൽ. ഫ്രഞ്ചുകാർ ക്രിസ്മസ് പരമ്പരാഗതമായി ആശംസിച്ചിരുന്നത് ജോയെ നോയേൽ (Joyeux Noel) എന്നായിരുന്നു.

ക്രിസ്മസ് കാലത്ത് പാടുന്ന ക്രിസ്മസ് കരോളിനെയും നോയെൽ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെല്ലാം ക്രിസ്മസ് കരോൾ അറിയപ്പെടുന്ന ദ ഫസ്റ്റ് നോയെൽ എന്നാണ്.

ഇന്നത്തെ അർത്ഥത്തിൽ നോയെൽ ഒരു പ്രാർത്ഥനയും അതൊടോപ്പം ആഗമനകാലത്തും ക്രിസ്മസിനുമുള്ള ആശംസയുമാണ്.

Tags

Share this story

From Around the Web