സത്യത്തെ പിന്തുടര്‍ന്ന് ജീവിക്കണമെന്ന് പറയുന്നത് എന്തു കൊണ്ട്?

 
truth



'ലജ്ജാകരങ്ങളായ രഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു' (2 കോറിന്തോസ് 4:2).


സത്യത്തിന്റെ വെളിച്ചത്തില്‍ സ്വന്തം മനസാക്ഷി രൂപീകരിക്കാനുള്ള ഗൗരവകരമായ കര്‍ത്തവ്യം ഓരോ വ്യക്തിക്കുമുണ്ട്. നമ്മുടെ ഹൃദയങ്ങളില്‍ എഴുതിയിട്ടുള്ള നിയമങ്ങളെ എതിര്‍ത്തു ഒരാളുടെ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നന്നത് ഒട്ടും ശരിയല്ല. അത് പ്രയോജനകരമായ ഒന്നും സംഭാവന ചെയ്യുന്നില്ല. നേരെമറിച്ച്, സത്യം തീവ്രവികാരമായി പിന്തുടരുകയും, കഴിവിന്റെ പരമാവധി, അതിനനുസൃതമായി ജീവിക്കുകയും വേണം. ഇപ്രകാരമുള്ള ആത്മാര്‍ത്ഥമായ സത്യാന്വേഷണം, അത് അന്വേഷിക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുന്നതിലേക്ക് നയിക്കുമെന്ന് മാത്രമല്ല, അവരോടൊത്ത് അന്വേഷണം തുടരാനുള്ള ആഗ്രഹത്തിലേക്ക് കൂടി നമ്മെ നയിക്കും
 

Tags

Share this story

From Around the Web